Sunday, June 7, 2009
വന്നു കളിച്ചു കീഴടക്കി
കാലടി : ആദ്യ മത്സരത്തില്‍ ട്രീവാന്‍ഡ്രം ടൈഗര്‍സിനെ ഏകപക്ഷീയമായി തോല്‍പിച്ച് കൊണ്ടു അനന്തപുരി ബിവരെജെസ് കേരള പ്രിമിയര്‍ ലീഗില്‍ തങ്ങളുടെ ജൈത്രയാത്ര തുടങ്ങി. ടോസ് നേടിയ ടൈഗര്‍സ് ക്യാപ്ടന്‍ ജിജു ബാറ്റിങ് തിരഞ്ഞെടുത്തപ്പോള്‍, രാവിലത്തെ മഴയില്‍ നനഞ്ഞു കുതിര്‍ന്ന പിച്ചില്‍ ആദ്യം ബൌള്‍ ചെയ്യാന്‍ ആഗ്രഹിച്ച ബിവരേജെസിനെയാണ് യഥാര്‍ത്ഥത്തില്‍ ഭാഗ്യം തുണച്ചത്. വിദേശ താരങ്ങളെ കൊണ്ടു ബൌളിംഗ് തുടങ്ങിയ ബിവരെജെസ് ആദ്യ ഓവറില്‍ തന്നെ ടൈഗര്‍സ് ബാറ്റ്‌സ്‌മാന്‍ മച്ചുവിനെ പുറത്താക്കി. രണ്ടാമത്തെ ഓവറില്‍ ബിവരെജെസ് കുറച്ചു റണ്‍സ് വഴങ്ങിയെങ്കിലും തൊട്ടടുത്ത ഓവറില്‍ ശാമോനെ പുറത്താക്കിക്കൊണ്ട് ബിനു വിക്കെറ്റ് വേട്ട ശക്തമാക്കി. രണ്ടോവറില്‍ നാല്‍പ്പതു റണ്‍സ് എന്ന നിലയില്‍ നിന്നും 6.3 ഓവറില്‍ അറുപത്തി അഞ്ചിന് ഓള്‍ ഔട്ട് എന്ന നിലയിലേക്ക് ടൈഗര്‍സ് കൂപ്പുകുത്തുന്നത് ആണ് പിന്നെ കാണാന്‍ കഴിഞ്ഞത്. ടൈഗര്‍സ് ഉയര്‍ത്തിയ അറുപത്തിയാറ് റണ്‍സിന്റെ വിജയലക്ഷ്യം 6.5 ഓവറില്‍ അനായാസമായി മറികടന്ന ബിവെരെജെസ് കെ പി എല്‍ റാങ്കിങ്ങില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ് . അംഗ ബലത്തില്‍ മുന്‍പന്മാര്‍ ആയിരുന്നെങ്കിലും കളിയുടെ എല്ലാ മേഖലകളിലും ബിവരെജെസിനു മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു കടുവകള്‍ എന്ന് സ്വയം പറഞ്ഞു നടക്കുന്ന കടലാസ് പുലികള്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment